മന്നാനിയയിൽ മാദ്ധ്യമ സെമിനാർ
Wednesday 19 November 2025 1:42 AM IST
പാങ്ങോട്: മന്നാനിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ 'ഒഴുക്കിനെതിരെ നീന്താത്ത മാദ്ധ്യമങ്ങൾ" എന്ന വിഷയത്തിൽ മാദ്ധ്യമ സെമിനാർ സംഘടിപ്പിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രം ആർ.രാജഗോപാൽ ചടങ്ങിൽ പ്രകാശനം ചെയ്തു.ഇക്കണോമിക്‌സ് ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ കോളേജ് പ്രിൻസിപ്പലും കേരള സർവകലാശാല സെനറ്റ് അംഗവുമായ ഡോ.ഹാഷിം.എം അദ്ധ്യക്ഷത വഹിച്ചു. കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, അദ്ധ്യാപകരായ ഷാനി.എസ്,സജ്‌ന.എസ്.എൻ,ലക്ഷ്മി.എ.വിജയൻ,അദ്ധ്യാപകൻ റാമിസ്.പി.സലാം തുടങ്ങിയവർ പങ്കെടുത്തു.