കാനയ്ക്ക് മൂടിയില്ല, അപകടക്കെണി

Wednesday 19 November 2025 2:02 AM IST

അമ്പലപ്പുഴ : ദേശീയപാതയോരത്ത് മൂടിയില്ലാത്ത കാന യാത്രക്കാർക്ക് ഭീഷണിയാകുന്നു. പുന്നപ്ര കാർമ്മൽ കോളേജിന് എതിർവശം കിഴക്കുഭാഗത്ത് സ്ലാബ് ഇല്ലാത്ത ഭാഗത്ത് അപകടങ്ങൾ പതിവാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെടുന്നത്. സ്കൂൾ കുട്ടികൾ കൂടുതലായി സഞ്ചരിക്കുന്ന വഴിയാണിത്. സർവീസ് റോഡിലൂടെ വലിയ വാഹനങ്ങൾ ഉൾപ്പടെ കടന്നുപോകുമ്പോൾ സുരക്ഷയ്ക്കായി കാനക്കു മുകളിലൂടെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി സ്ലാബ് ഇല്ലാതെ കിടക്കുന്ന ഭാഗത്ത് കാൽനടയാത്രക്കാരും, ഇരുചക്രവാഹനയാത്രക്കാരും വീഴുന്നത്. കഴിഞ്ഞരാത്രി ഇതുവഴി വന്ന ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം മറിത്ത് ഇരുവരുടെയും കാലുകൾ ഒടിഞ്ഞു.