എം.ഡി.എം.എയുമായി അറസ്റ്റിൽ

Wednesday 19 November 2025 1:17 AM IST

നെടുമങ്ങാട് :8 ഗ്രാം എം.ഡി എം.എ യുമായി ചുള്ളിമാനൂർ താഴ്ന്നമല ഫാത്തിമാസിൽ അഫ്സലിനെ (30) നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളുടെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു.വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു.മയക്കുമരുന്ന് ബംഗളൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തി വരികയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. റേഞ്ച് ഓഫീസർ പ്രവീൺ, എ.ഇ. ഐമാരായ ജയകുമാർ, ബിജു,പി.ഓ .സജി, സീയോമാരായ ഷജിം, കിരൺ, മുഹമ്മദ് അസർ, ഡ്രൈവർ ഗോപിനാഥ്, ഡബ്ലിയു.സി.ഒ ശ്രീലത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.