മജിലിസുന്നൂറും പ്രാർത്ഥനാ സദസും
Wednesday 19 November 2025 1:22 AM IST
മാന്നാർ : നഫീസത്തുൽ മിസ്‌രിയ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജിന്റെ (സനാഇയ്യ) നേതൃത്വത്തിൽ മജ്ലിസുന്നൂറും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശൗക്കത്ത് ഫൈസി നസീഹത്ത് പ്രഭാഷണം നടത്തി. മാന്നാർ കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം നിസാമുദ്ദീൻ നഈമി പ്രാർത്ഥനാ സദസിന് നേതൃത്വം നൽകി. അസി.ഇമാം ഷമീർ ബാഖവി, കോളേജ് അദ്ധ്യാപകരായ ഹസൈനാർ മദനി, ഇബ്രാഹിം ഫൈസി, മാനേജർ ഷഫീഖ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു.