അസോള കൃഷി ബോധവൽക്കരണം

Wednesday 19 November 2025 2:22 AM IST

കോയമ്പത്തൂർ : അമൃത സ്‌കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ ആർ.എ.ഡബ്ള്യു.ഇ പ്രോഗ്രാമിന്റെ ഭാഗമായി അസോള തയ്യാറാക്കൽ സംബന്ധിച്ച ബോധവൽക്കരണം നടത്തി. കോളജ് ഡീൻ ഡോ. സുധീഷ് മണാലിൽ,, ഡോ.ഇനിയകുമാർ എം., ഡോ. ശിവരാജ് പി., ഡോ. സത്യപ്രിയ ഇ. എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥികൾ പരിപാടി സംഘടിപിച്ചു. മോണിക റെഡ്ഡി പി. എസ്., ശ്രീദേവി എം.പി., അക്ഷയ ബി., നന്ദന, തനലക്ഷ്‌മി എൻ. എസ്., ദീപിക സി., മാളവിക, സന്തോഷ് എസ്., നിധിൻ കൃഷ്‌ണ, രാജശേഖർ എ., ശ്രീഹരി അശോക് എന്നിവർ ചേർന്ന് സെഷൻ നയിച്ചു.