കെട്ടിവെക്കാനുള്ള തുക നൽകി
Wednesday 19 November 2025 2:27 AM IST
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന വി.ബാബുരാജിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പുന്നപ്ര അറവുകാട് സ്കൂൾ മാനേജർ ബിനീഷ് ബോയ് നൽകി. ബി.ജെ .പി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി പി.എസ്. ശ്രീദേവി,ഏരിയ പ്രസിഡന്റ് കെ.സി. സുരേഷ്, ജനറൽ സെക്രട്ടറി ഷാജി ആദിച്ചം പറമ്പ്, കൾച്ചറൽ സെൽ ജില്ലാ കോ- കൺവീനർ റ്റി .പ്രഭു, പുന്നപ്ര തെക്ക് പഞ്ചായത്ത് 4-ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി എൻ. പുഷ്പ രാജൻ, നിധിൻ കുമാർ,പി.റ്റി. ബൈജു എന്നിവർ പങ്കെടുത്തു.