പ്രാർത്ഥനാവാരം ആചരിച്ചു

Wednesday 19 November 2025 1:27 AM IST

ആലപ്പുഴ : വൈ.എം.സി.എ ​ വൈഡബ്ലിയുസിഎ അഖില ലോക പ്രാർത്ഥനാവാരം ആചരിച്ചു. 'ജൂബിലി ​ 150വർഷത്തെ പ്രാർത്ഥനാ പ്രവർത്തനങ്ങൾ' എന്നതാണ് പ്രമേയം. പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ശ്രമം. സി.എസ്‌.ഐ ക്രൈസ്റ്റ് ചർച്ച് വികാരി ജോർജ് മാത്യു ഉദ്ഘാടന സന്ദേശം നൽകി. പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഡോ. പി.ഡി. കോശി, സുനിൽ മാത്യു എബ്രഹാം, ജോൺ ജോർജ്, ബൈജു ജേക്കബ്, റോണി മാത്യു, സജി പോൾ, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവർ പ്രസം​ഗിച്ചു