ഗാന്ധിസ്മാരകം വാർഷികം

Wednesday 19 November 2025 2:37 AM IST

ചേർത്തല: എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ 66ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് രവി പാലത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. 2024–25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി പി.എസ്. മനുവും,വാർഷിക വരവ്–ചിലവ് കണക്ക് ട്രഷറർ പി.ശശിയും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ എസ്.ഉഷ, ഡോ.യു.സുരേഷ് കുമാർ,എൻ.ചന്ദ്രഭാനു,പി.ജെ.കുഞ്ഞപ്പൻ,ആലപ്പി ഋഷികേശ്,ജാക്സൺ ആറാട്ടുകുളം,മേബിൾ ജോൺകുട്ടി എന്നിവർ സംസാരിച്ചു. ശതാഭിഷിക്തനായ കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുലിനെ ആദരിച്ചു.