ബംഗളൂരു വിമാനത്താവളത്തിൽ വടിവാൾ വീശി യുവാവ്

Wednesday 19 November 2025 3:37 AM IST

ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. വടിവാൾ വീശി യുവാവിന്റെ പരാക്രമം. സംഭവത്തിൽസി. ഐ.എസ്.എഫ്ഉദ്യോഗസ്ഥനും രണ്ട് ടാക്സി ഡ്രൈവർമാർക്കും പരിക്കേറ്റു. സംഭവത്തിൽ ജയ നഗർ സ്വദേശി സുഹൈൽ അഹമ്മദ് എന്നയാൾ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലർച്ചെ ടെർമിനൽ ഒന്നിലാണ് സംഭവം. ടാക്സികൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിൽ പ്രശ്നമുണ്ടാകുകയായിരുന്നു. യുവാവ് വടിവാളുമായി വി.വി.ഐ.പി മേഖലലയിലേക്ക് ഓടിക്കയറി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെയുണ്ടായ തർക്കത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. അന്വേഷണം തുടരുകയാണ്.