മോദി ഇന്ന് സത്യസായി സ്മാരക സ്റ്റാമ്പിറക്കും
Wednesday 19 November 2025 12:20 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും. സായി ബാബയുടെ ജീവിതം,തത്വങ്ങൾ,സുദീർഘ പൈതൃകം എന്നിവയുടെ ആദരസൂചകമായി സ്മാരക നാണയവും സ്റ്റാമ്പുകളും പുറത്തിറക്കും. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും. ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത ശേഷം പി.എം-കിസാന്റെ 21-ാം ഗഡു പുറത്തിറക്കും.