അയോദ്ധ്യ രാമക്ഷേത്ര ധ്വജാരോഹണം 25ന്
Wednesday 19 November 2025 1:27 AM IST
ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ, നവംബർ 25ന് ധ്വജാരോഹണം നടത്താനുള്ള ഒരുക്കങ്ങൾ തകൃതി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ വിലയിരുത്തി. ശ്രീകോവിലിന് മുന്നിലെ കൊടിമരത്തിലാണ് ധ്വജാരോഹണം. ക്ഷേത്ര മേഖലയാകെ ഇന്നലെ യോഗി ആദിത്യനാഥ് സന്ദർശിച്ചു. പൊലീസ് അടക്കം സംവിധാനങ്ങളുടെ മോക് ഡ്രിൽ സംഘടിപ്പിച്ചു. കാവിക്കൊടി കൊടിയേറുന്നതോടെ, നവംബർ 26 മുതൽ ഭക്‌തർക്ക് ക്ഷേത്രം മുഴുവനായി തുറന്നു കൊടുക്കും.