ഗാസ വി​ഭ​ജി​ക്കാൻ പദ്ധതി

Wednesday 19 November 2025 12:53 AM IST

ഗാസയെ വി​ഭ​ജി​ച്ച് ഇ​സ്ര​യേ​ലി-അ​ന്താ​രാ​ഷ്ട്ര സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ‘ഗ്രീ​ൻ സോ​ൺ’ നി​ർ​മി​ക്കാ​നു​ള്ള വ​ൻ സൈ​നി​ക പ​ദ്ധ​തി​ക്കാണ് യു.​എസ് മുന്നോട്ട് വയ്ക്കുന്നത്.പാല​സ്തീ​നി​ക​ൾ ഗാസ​യു​ടെ പ​കു​തി​യി​ൽ താ​ഴെ മാ​ത്രം വി​സ്തീ​ർ​ണ​മു​ള്ള റെ​ഡ് സോ​ണി​ലേ​ക്ക് പൂ​ർ​ണ​മാ​യി ഒ​തു​ക്ക​പ്പെ​ടും.ഗ്രീ​ൻ സോ​ണി​നും റെ​ഡ് സോ​ണി​നു​മി​ട​യി​ലെ ഇ​ട​നാ​ഴി​യി​ൽ (യെ​ല്ലോ സോ​ൺ) സേ​ന​ നി​ല​യു​റ​പ്പി​ക്കും.ആ​ദ്യം നി​ശ്ചി​ത സൈ​നി​ക​രെ പ​രി​മി​ത പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ക്കാ​നും പി​ന്നീ​ട് 20,000 പേ​രെ പ്ര​ദേ​ശം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് യു.​എ​സ് പ​ദ്ധ​തി.

യെ​ല്ലോ ലൈ​നി​ന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് സൈ​നി​ക സാ​ന്നി​ധ്യ​മു​ണ്ടാ​കി​ല്ല. പ​ക്ഷേ യു​ദ്ധ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന വി​സ്തൃ​തി​യു​ടെ പ​കു​തി​യി​ലേ​ക്ക് പാല​സ്തീ​നി​ക​ളു​ടെ താ​മ​സ​ഭാ​ഗം ചു​രു​ങ്ങും. അ​വി​ട​ത്തെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി​യു​മി​ല്ല.

ലെബനനിൽ ഡ്രോൺ ആക്രമണം: 1 മരണം

തെക്കൻ ലെബനനിൽ ഇസ്രയേഷ ഡ്രോൺ ആക്രമണത്തിൽ ഒരു മരണം.നബതിയേഹ് പ്രവശ്യയിലെ ബിന്ത് ജ്ബെയിൽ നഗരത്തിൽ ഒരു കാറിന് നേരെയാണ് ആക്രമണമുണ്ടായത്.മധ്യ ഗാസയിലെ ബുറൈഡ് അഭയാർത്ഥി ക്യാമ്പിന് കിഴക്ക് ഇസ്രയേൽ വെടിവെപ്പിൽ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു.

കൂടതെ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെമിൽ ഇസ്രയേൽ സൈന്യം മാദ്ധ്യമ പ്രവ‌ർത്തകനെ വെടിവച്ച് പരിക്കേൽപ്പിച്ചു. അൽ-ജസീറ ക്യാമറാമാൻ ഫാദി യാസിനാണ് കാലിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഒരു കുട്ടിക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ട്.