അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയ്ക്ക് കൈമാറും
Wednesday 19 November 2025 12:59 AM IST
വാഷിംഗ്ടൺ: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ അൻമോൽ ബിഷ്‌ണോയിയെ യു.എസിൽ നിന്ന് ഇന്ത്യയിലെത്തിക്കും. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. യു.എസിൽ നിന്ന് ഇയാളെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. 2024 ഒക്ടോബർ 12 ന് രാത്രി മുംബയിലെ ബാന്ദ്രയിൽ മകൻ സീഷന്റെ ഓഫീസിന് പുറത്തുവച്ചാണ് 66 കാരനായ ബാബ സിദ്ദിഖ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.