ക്ലൗഡ്ഫ്ലെയറിൽ സാങ്കേതിക പ്രശ്നം; വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു

Wednesday 19 November 2025 1:05 AM IST

കുവൈത്ത് സിറ്റി:വെബ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇന്നലെ രാജ്യത്തെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു.ഇന്ത്യൻ സമയം 6 മണിയോടെയാണ് പ്രവർത്തനം തടസ്സപ്പെട്ടത്.

വെബ്‌സൈറ്റുകൾക്കും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമായി പ്രധാന സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമാണ് ക്ലൗഡ്ഫ്ലെയർ.ഇതിൽ സാ​ങ്കേതിക പ്രശനങ്ങൾ വന്നതാണ് വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചത്.

സൈറ്റുകൾ തുറക്കുന്ന ഉപയോക്താക്കൾക്ക് ഇന്റേണൽ സർവർ എറർ,ക്ലൗഡ്ഫ്ലെയർ ചാലഞ്ച് എററർ,എന്നീ സന്ദേശങ്ങളാണ് ലഭിച്ചിരുന്നത്.സാങ്കേതിക പ്രശ്നത്തെ തുടർന്ന് രാജ്യത്തെ വാർത്താ സൈറ്റുകളും ആപ്പുകളും ലഭ്യമായില്ല.സമൂഹ മാദ്ധ്യമമായ എക്സും ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടിയുടെ സേവനങ്ങളും നിലച്ചു.ലോകത്തെ വിവിധയിടങ്ങളിൽ പ്രശ്നം റിപ്പോർട്ട് ചെയ്തു.