പുരികം ഭംഗിയായി വളരും, ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരില്ല; ഒറ്റ ഉപയോഗത്തിൽ ഫലം, ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

Wednesday 19 November 2025 12:13 PM IST

കട്ടിയുള്ള പുരികങ്ങൾ ഇഷ്‌ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പണ്ടുകാലത്ത് കട്ടി കുറഞ്ഞ പുരികങ്ങളായിരുന്നു ട്രെൻഡെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നല്ല കറുത്ത കട്ടിയുള്ള പുരികങ്ങളാണ് സിനിമാ താരങ്ങൾക്ക് പോലുമുള്ളത്. കട്ടിയുള്ള പുരികം നിങ്ങളുടെ മുഖത്തിന് പ്രത്യേക ഭംഗി തരാൻ സഹായിക്കും. സ്വാഭാവികമായി പുരികത്തിന് കട്ടിയില്ലാത്തവർ വിഷമിക്കേണ്ട. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പുരികം കട്ടിയാക്കാം. ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പമാർഗങ്ങൾ അറിയാം.

  1. ഉള്ളി നീര് - പുരികത്തെ മുടി നല്ല കട്ടിയായി വളരാൻ ഉള്ളിനീര് സഹായിക്കും. മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും കട്ടിയുള്ളതാക്കാനും പതിവായി ഉള്ളനീര് പുരികത്തിൽ പുരട്ടുന്നത് നല്ലതാണ്. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവ പുരട്ടി രാവിലെ കഴുകിക്കളയാവുന്നതാണ്.
  2. ആവണക്കെണ്ണ - കൊഴിഞ്ഞുപോയ പുരികത്തിലെ രോമങ്ങളെല്ലാം വളരെ പെട്ടെന്ന് വളരാൻ ആവണക്കെണ്ണ സഹായിക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ആവണക്കെണ്ണ പുരികത്തിൽ പുരട്ടി രാവിലെ കഴുകി കളഞ്ഞാൽ മതി.
  3. കാപ്പിപ്പൊടി - ഇതിലെ കഫീൻ മുടി വളർച്ച പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. നേർത്ത പുരികങ്ങൾ നല്ല കട്ടിയാകാൻ ഇത് സഹായിക്കും. അൽപ്പം കാപ്പിപ്പൊടി തേൻ അല്ലെങ്കിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പുരികത്തിൽ പുരട്ടി 20 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
  4. കറ്റാർവാഴ- മുടി വളരാൻ ഏറ്റവും മികച്ച വസ്‌തുവാണ് കറ്റാർവാഴ. ജെൽ പുരികത്തിൽ നേരിട്ട് പുരട്ടാം. അല്ലെങ്കിൽ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് പുരട്ടി രാവിലെ കഴുകി കളഞ്ഞാൽ മതി.