മെെലാഞ്ചിച്ചെടി വീട്ടിലുണ്ടോ? എന്നാൽ ഉണ്ടാവുക ദുരിതം മാത്രം
വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. ചില ചെടികളും മരങ്ങളും വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം ചെടികൾ വച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട്, കാര്യപരാജയം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. വീട്ടിൽ നെഗറ്റീവ് എനർജി വരുന്നതിനും കാരണമാകും. അത്തരത്തിലുള്ള ചില ചെടികളും മരങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
അതിൽ ഒന്നാണ് മെെലാഞ്ചിച്ചെടി. വാസ്തുശാസ്ത്രപ്രകാരം മെെലാഞ്ചി വീടിന് സമീപം നടാൻ പാടില്ല. ദുരാത്മാക്കൾ മെെലാഞ്ചിച്ചെടിയിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ മെെലാഞ്ചി വീടിന് സമീപം നടുന്നത് ഒഴിവാക്കുക. ഈന്തപ്പനയും വീടിന് സമീപം നടാൻ പാടില്ല. ഇത് കുടുംബത്തിൽ ദുഃഖങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വാസ്തുവിൽ പറയുന്നത്. ഹിന്ദുമതത്തിൽ ആളുകൾ ആരാധിക്കുന്ന മരമാണ് ആൽമരം. എന്നാൽ ഇത് വീട്ടിൽ നടാൻ പാടില്ല. സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. പ്ലം, പെെനാപ്പിൾ എന്നിവയും വാസ്തുപ്രകാരം വീട്ടിൽ വളർത്തുന്നത് അശുഭകരമാണ്.
എന്നാൽ നെല്ലിക്ക, പേരക്ക, മാതളം, പപ്പായ, വാഴ, തക്കാളി ഇവ വീട്ടിൽ നട്ടുവളർത്തുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശയിൽ വേണം ഇവ നടാൻ. ഇത് ധനദോഷം ഇല്ലാതാക്കുന്നുവെന്നാണ് വിശ്വാസം.