ജന്മദിനം ഈ ദിവസമാണോ? ഒരു വർഷം മുഴുവൻ നിങ്ങളെ തേടിയെത്താൻ പോകുന്ന വലിയ ഭാഗ്യം തിരിച്ചറിയാം

Wednesday 19 November 2025 3:22 PM IST

ജീവിതത്തിൽ അപ്രതീക്ഷിതമായി ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. ജനിച്ച സമയത്തത്തിന്റെ പ്രശ്‌നം മൂലമാണ് ഇവർക്ക് ദുരിതങ്ങളുണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. മറ്റുചിലർക്ക് നക്ഷത്രവശാലുള്ള സമയദോഷമാണെന്നും ജ്യോതിഷികൾ പറയാറുണ്ട്. ഇത്തരം ദോഷങ്ങൾക്കെല്ലാം പരിഹാരം കാണാൻ സാധിക്കും.

ജന്മനക്ഷത്രം വരുന്ന ദിവസം ക്ഷേത്രദർശനം നടത്തുകയും ഗണപതിഗോമം, ശത്രുസംഹാരം പോലുള്ല പൂജകൾ ചെയ്യുന്നതിലൂടെയും ഇതിന് സാധിക്കും. പ്രത്യേകിച്ച് ജന്മദിനത്തിൽ തന്നെ ചെയ്‌താൽ വളരെയേറെ ഗുണഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ജന്മദിനം വരുന്ന ദിവസം നോക്കി ആ വർഷം മുഴുവൻ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഭാഗ്യവും ദോഷവും കണ്ടെത്താം. ഇവ എന്തൊക്കെയെന്നറിയാം.

ഞായർ - ഈ ദിവസം ജന്മദിനം വന്നാൽ ദൂരെയാത്രകൾക്ക് അവസരം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം സൂര്യഭഗവാനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്.

തിങ്കൾ - ജന്മദിനം തിങ്കളാഴ്‌ചയാണെങ്കിൽ നിങ്ങൾക്ക് മൃഷ്‌ടാന്ന ഭോജനം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ചന്ദ്രനെ പ്രാ‌ത്ഥിക്കുന്നത് നല്ലതാണ്.

ചൊവ്വ - ഈ ദിവസം ജന്മദിനം വന്നാൽ രോഗദുരിതങ്ങളാണ് ഫലം. ഇവർ സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിക്കുന്നതാണ് ഉത്തമം.

ബുധൻ - ഈ ദിവസം ജന്മദിനം വരുന്നവർക്ക് വിദ്യാഭിവൃദ്ധിയാണ് ഫലം. കൃഷ്‌ണനെ പ്രാ‌ത്ഥിക്കുന്നതാണ് നല്ലത്.

വ്യാഴം - ഇവർക്ക് വസ്‌ത്രലാഭമാണ് ഫലം. ഈ ദിവസം വ്യാഴപ്രീതിക്കായി മഹാവിഷ്‌ണുവിനെ ഭജിക്കാവുന്നതാണ്.

വെള്ളി - ഭാഗ്യകടാക്ഷമാണ് ഫലം. ഇവർ മഹാലക്ഷ്‌മിയെ ഭജിക്കുന്നതാണ് ഉത്തമം.

ശനി - ഈ ദിവസം ജന്മദിനം വന്നാൽ മാതാപിതാക്കൾക്ക് ദുരിതമാണ് ഫലം. ശനിദോഷം മാറുന്നതിനായി ശാസ്‌താക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതാണ് നല്ലത്.