അരിയും ഉഴുന്നും വേണ്ട; സോയ കൊണ്ട് രുചിയേറിയ ദോശ ഉണ്ടാക്കാം
Wednesday 19 November 2025 4:03 PM IST
ദോശ, ഇഡ്ഡലി, പൂരി, ചപ്പാത്തി തുടങ്ങിയവയാണ് മലയാളികളുടെ തീൻമേശയിൽ പ്രഭാത ഭക്ഷണ വിഭവങ്ങളായി എത്തുന്നത്. ദോശ തന്നെ മസാല ദോശ, ഗീ ദോശ തുടങ്ങി വിവിധ വെറൈറ്റികളിൽ ലഭ്യമാണ്. അരിയും ഉഴുന്നും ഉലുവയും അരച്ചാണ് സാധാരണയായി ദോശ മാവ് തയ്യാറാക്കുന്നത്. എന്നാൽ സോയ വച്ച് തയ്യാറാക്കുന്ന മാവിലെ ദോശ ഒന്ന് പരീക്ഷിച്ചാലോ?
ആവശ്യമായ ചേരുവകൾ
- സോയ - 1 കപ്പ്
- തക്കാളി - 1
- വറ്റൽമുളക് - 2
- ഇഞ്ചി - 1
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- ഗോതമ്പ് - 1 കപ്പ്
- അരിപ്പൊടി -മുക്കാൽ കപ്പ്
- സവാള - 1
- ക്യാരറ്റ് - 1
- മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ വെള്ളമെടുത്തതിനുശേഷം സോയ ചങ്ക്‌സ് വേവിക്കണം.
- അതിലേയ്ക്ക് തക്കാളി, വറ്റൽമുളക്, ഇഞ്ചി എന്നിവ കഷ്ണങ്ങളാക്കിയത് ചേർത്ത് അടച്ചുവയ്ക്കാം.
- നന്നായി തിളച്ചതിനുശേഷം തീ അണയ്ക്കണം. തണുത്തുകഴിയുമ്പോൾ തക്കാളിയുടെ തൊലി എടുത്തുമാറ്റാം.
- ഇനി ഇവയെല്ലാം ചേർത്ത് അരച്ചെടുക്കണം.
- അടുത്തതായി ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് മുക്കാൽ കപ്പ് അരിപ്പൊടി ചേർക്കണം. ഇതിൽ വെള്ളമൊഴിച്ച് ദോശ മാവ് തയ്യാറാക്കണം. ഈ മാവിലേയ്ക്ക് നേരത്തെ അരച്ചുവച്ചിരിക്കുന്നതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം.
- ഇനി പാൻ ചൂടാക്കി അൽപം നെയ്യ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.