തോക്കുകൾ സറണ്ടർ ചെയ്യണം
Thursday 20 November 2025 12:44 AM IST
കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പൊതുജനങ്ങൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതു നിരോധിച്ച് കളക്ടർ ഉത്തരവായി. ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരും ബാങ്കുകൾ, കോട്ടയം റൈഫിൾ അസോസിയേഷൻ എന്നിവയും ഒഴികെ ജില്ലയിലെ മുഴുവൻ ലൈസൻസികളും തോക്കുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അംഗീകൃത ആർമറിയിലോ സറണ്ടർ ചെയ്ത് രസീതിന്റെ പകർപ്പ് സ്റ്റേഷനിൽ നൽകണം. ഒഴിവാക്കപ്പെടേണ്ട ലൈസൻസികൾ കളക്ടർക്കോ ജില്ലാ പൊലീസ് മേധാവിക്കോ അപേക്ഷ നൽകണം. ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതുവരെ തോക്കുകൾ സറണ്ടർ ചെയ്തിരിക്കണം.