വൈ.എം.സി.എ ചിത്രരചന മത്സരം
Thursday 20 November 2025 12:45 AM IST
കോട്ടയം : വൈ.എം.സി.എ അഖില കേരള ചിത്രരചന മത്സരം 22 ന് രാവിലെ 10 മുതൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട (അതാത് പ്രദേശങ്ങളിലെ) 150 ലധികം വൈ. എം.സി.എകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലായി നടക്കും. 5 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കായി നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം. 'പ്രകൃതിയോടൊപ്പം ജീവിക്കുക' എന്നതാണ് വിഷയം. കുട്ടികളെ സഹായിക്കാനായി വോളന്റിയേഴ്‌സുമുണ്ടാകുമെന്ന് റീജിയണൽ ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ്, വൈസ് ചെയർമാന്മാരായ അഡ്വ.ജയൻ മാത്യു, കുര്യൻ തൂമ്പുങ്കൽ, ഡിവിൻ ഡേവിഡ്, ട്രഷറർ അനിൽ ജോർജ് , പ്രോഗ്രാം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അഡ്വ.ജോസഫ് ജോൺ, റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ അറിയിച്ചു.