പ്ലാന്റ് ടിഷ്യുകൾച്ചർ:  ത്രിദിന ശില്പശാല

Thursday 20 November 2025 12:45 AM IST

കോട്ടയം : എം.ജി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റ് സയൻസ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ പ്ലാന്റ് ടിഷ്യുകൾച്ചർ മേഖലയിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു. 27 മുതൽ 29 വരെ സർവകലാശാലയിലെ കൺവെർജെൻസ് അക്കാഡമിയ കോംപ്ലക്‌സിൽ നടക്കുന്ന ശില്പശാലയിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അദ്ധ്യാപകർക്കും പ്ലാന്റ് ബയോടെക്‌നോളജിയിൽ തത്പരരായ പൊതുജനങ്ങൾക്കും പങ്കെടുക്കാം.

വിദഗ്ദ്ധർ നയിക്കുന്ന സെക്ഷനുകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് പരിപാടി. വിദ്യാർത്ഥികൾക്ക് 2000 രൂപയും, അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും 3000 രൂപയുമാണ് ഫീസ്. ഫോൺ: 9446314151, 9645174637.