വനിതാ സംരംഭക കൂട്ടായ്മ നടത്തി
Thursday 20 November 2025 12:45 AM IST
കോട്ടയം : എം.ജി സർവകലാശാല ഇന്നവേഷൻ ഫൗണ്ടേഷനും, മെർസ്ട്ര ഫൗണ്ടേഷനും സംയുക്തമായി സ്റ്റാർട്ടപ്പ് മേഖലയിൽ കഴിവു തെളിയിച്ച പത്തോളം വനിതാ സംരംഭകരെ ആദരിച്ചു. ഗ്രാമങ്ങളിലെയും ചെറു നഗരങ്ങളിലെയും വനിതാ സംരംഭകർക്ക് പിന്തുണ നൽകുന്നത് വഴി കേരളത്തിന്റെ സംരംഭകസംസ്‌കാരം ശക്തിപ്പെടുത്താമെന്ന് ചടങ്ങിൽ സംസാരിച്ച എം.ജി.യു.ഐ.എഫ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ്, ഡയറക്ടർ പ്രൊഫ. ഡോ. സജിമോൻ ഏബ്രഹാം എന്നിവർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു.