പെൻഷൻകാരെ വഞ്ചിക്കുന്നു

Thursday 20 November 2025 12:46 AM IST

വൈക്കം : പെൻഷൻ പരിഷ്‌കരണത്തിനുള്ള നടപടികൾ സ്വീകരിക്കാതെയും, ക്ഷാമാശ്വാസ കുടിശിക അനുവദിക്കാതെയും സർവീസ് പെൻഷൻകാരെ സർക്കാർ വഞ്ചിക്കുകയാണെന്ന് കെ.എസ്.എസ്.പി.എ തലയാഴം മണ്ഡലം വാർഷിക സമ്മേളനം. സംസ്ഥാന കമ്മി​റ്റിയംഗം എം.കെ.ശ്രീരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മി​റ്റിയംഗം ഇ.എൻ.ഹർഷകുമാർ നവാഗതരെ സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പോപ്പി, കെ.എസ്.എസ്.പി.എ ജില്ലാ ട്രഷറർ സി.സുരേഷ്‌കുമാർ, നിയോജക മണ്ഡലം സെക്രട്ടറി സി.അജയകുമാർ, മണ്ഡലം സെക്രട്ടറി ടി.സി.ദേവദാസ്, പി.ജെ.ബോബൻ, സി.ഉത്തമൻ, ജി.സുരേഷ് ബാബു, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.