പ്രത്യേക ജനറൽ ബോഡി യോഗം

Thursday 20 November 2025 12:47 AM IST

വൈക്കം ; എൽ. ഡി. എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സജീവ പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാൻ വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പ്രത്യേക ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു. സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അഡ്വ. വി.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ.രവീന്ദ്രൻ, ഡി.രഞ്ജിത് കുമാർ, ബി.രാജേന്ദ്രൻ, പി.ആർ.ശശി, പി.ജി.കുഞ്ഞുമോൻ, പി.ജി.ത്രികുണസൻ, പി.എസ്.സാനു, എം.കെ.സാബു, എൻ.പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.