സംയുക്തയുടെ താണ്ഡവപ്പാട്ട്: 16 മണിക്കൂർ, 15 ലക്ഷം കാഴ്ചക്കാർ
തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ നായകനായി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ അഖണ്ഡ 2 - താണ്ഡവത്തിലെ രണ്ടാമത്തെ പാട്ട് ജജിക്കായ... ജജിക്കായ തരംഗം തീർക്കുന്നു. നന്ദമുരി ബാലകൃഷ്ണയും നായിക സംയുക്തയും ആടിപ്പാടുന്ന ഈ അടിപൊളി പാട്ട് നിമിഷ നേരം കൊണ്ട് യൂ ട്യൂബിൽ വൈറലായി. റിലീസ് ചെയ്ത് 16 മണിക്കൂറിനകം 15 ലക്ഷം പേരാണ് യൂ ട്യൂബിൽ പാട്ട് കണ്ടത്. ബാലയ്യയുടെ സ്‌റ്റൈലും സ്വാഗും നൃത്തച്ചുവടുകളും സംയുക്തയുടെ ഗ്ലാമറുമാണ് പാട്ടിന്റെ ഹൈലൈറ്റ്.തമൻ എസിന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും ബ്രിജേഷ് ഷാൻഡ്‌ലിയയും ചേർന്ന് ആലപിക്കുന്ന ജജിക്കായ... പാട്ടിന്റെ വരികൾ കസറാല ശ്യാമിന്റേതാണ്. ബോയപതി ശ്രീനു - നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ "അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം .ആദി പിന്നിസെട്ടി ആണ് പ്രതിനായകൻ. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും താരനിരയിലുണ്ട്.ഛായാഗ്രഹണം- സി രാംപ്രസാദ്,
14 റീൽസിന്റെ ബാനറിൽ രാം അചന്ത,ഗോപി അചന്ത എന്നിവർ ചേർന്ന് നിർമ്മിച്ച അഖണ്ഡ 2- താണ്ഡവം ലോക വ്യാപകമായി ഡിസംബർ 5ന് റിലീസ് ചെയ്യും.പി.ആർ. ഒ ശബരി.
,