തിരുനക്കര ക്ഷേത്രോപദേശകസമിതി .... വോട്ടേഴേസ് ലിസ്റ്റിൽ നിന്ന് രണ്ടുപേരെ അയോഗ്യരാക്കി

Thursday 20 November 2025 12:57 AM IST

കോട്ടയം: തിരുനക്കര ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ തിരഞ്ഞടുക്കുന്ന വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് മുൻ ഉപദേശകസമിതി സെക്രട്ടറിയും കോട്ടയം അയ്യപ്പസേവാസംഘം സെക്രട്ടറിയുമായ ജയകുമാർ തിരുനക്കരയെയും,​ ബി.ജെ.പി നേതാവും മുൻ ഉപദേശകസമിതി സെക്രട്ടറിയുമായ ടി.എൻ.ഹരികുമാറിനെയും ഒഴിവാക്കി ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ദേവസ്വം ബോർഡിനെതിരെ കേസ് നൽകിയതിന്റെ പ്രതികാരമാണ് ദേവസ്വം ബോർഡിന്റെ നടപടിയെന്നും തിരുനക്കര ഉത്സവം അലങ്കോലപ്പെടാതിരിക്കാൻ മറ്റ് നിയമനടപടികൾക്ക് ഇല്ലെന്നും ജയകുമാർ തിരുനക്കര അറിയിച്ചു.

കൊപ്രത്ത് അമ്പലം ക്ഷേത്രോപദേശകസമിതി പ്രസിഡന്റായതാണ് ഹരികുമാറിന് അയോഗ്യതയായത്. അതേസമയം കൊപ്രത്ത് അമ്പലം ദേവസ്വം ബോർഡിന് കീഴിലല്ലാത്തതിനാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.