'ലോക'യ്ക്ക് ശേഷം കല്യാണി പ്രിയദർശൻ വീണ്ടും,​ പുതിയ സിനിമയ്ക്ക് ചെന്നൈയിൽ തുടക്കം

Wednesday 19 November 2025 8:22 PM IST

തിയേറ്ററുകളിൽ നിന്ന് കോടികൾ വാരിയ 'ലോക. ചാപടർ വൺ ചന്ദ്ര" യ്ക്ക് ശേഷം പുതിയ ചിത്രവുമായി കല്യാണി പ്രിയദർശൻ വീണ്ടുമെത്തുന്നു. കല്യാണി നായികയാകുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. പൊട്ടൻഷ്യൽ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. നിരൂപകപ്രശംസയും കളക്ഷൻ റെക്കോഡുകളും സൃഷ്ടിച്ച മായ,​ മാനഗരം,​ മോൺസ്റ്റർ,​ താനക്കാരൻ,​ ഇരുഗപത്രു,​ ബ്ലാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം പൊട്ടൻഷ്യൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നവാഗതനായ തിറവിയം എസ്.എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീൺ ഭാസക്റും ശ്രീകുമാറും ചേർന്നാണ്. കല്യാണിയെ കൂടാതെ നാൻ മഹാൻ അല്ല ഫെയിം ദേവദർശിനി,​ വിനോദ് കിഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംഗീതം ജസ്റ്റിൻ പ്രഭാകരൻ,​ ‍ഛായാഗ്രഹണം ഗോകുഷ ബെനോയ്,​ എഡിറ്റിംഗ് ആരൽ ആ‍ർ. തങ്കം,​ പ്രൊഡക്ഷൻ ഡിസൈനർ മായപാണ്ടി,​ വസ്ത്രാലങ്കാരം ഇനാസ് ഫർഹാനും ഷേർ അലി,​ പി.ആ‍ർ.ഒ പ്രതീഷ് ശേഖർ. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു,​ എസ്.ആ‍ർ. പ്രഭു,​ പി. ഗോപിനാഥ്,​ തങ്ക പ്രഭാകരൻ ആർ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.