ഭാഗവതവിചാര സത്രത്തിനു തുടക്കം

Wednesday 19 November 2025 8:42 PM IST

മാവുങ്കാൽ: മാവുങ്കാൽ സത്സംഗം ശ്രീമദ് ഭാഗവത വിചാരസത്രം പ്രതിമാസ പരിപാടികൾക്ക് ഭക്തിയുടെ നിറവിൽ തുടക്കം. എടമന ഈശ്വരൻ തന്ത്രി ദീപപ്രോജ്വലനം നടത്തി. തുടർന്ന് ശ്രീമദ് ഭാഗവത പാരായണം നടത്തി.ഭാഗവതാചാര്യൻ കാനപ്രം ഈശ്വരൻ നമ്പൂതിരി കൈതപ്രം പ്രഭാഷണം നടത്തി. ആദരസഭയിൽ ക്ഷേത്ര സ്ഥാനികരായ ഭാസ്കരൻ അന്തിത്തിരിയൻ,പി.നാരായണൻ വെളിച്ചപ്പാടൻ ( അടോട്ട് പഴയ ദേവസ്ഥാനം) കെ.വി.അച്യുതൻ കൊടക്കാരൻ ( നിലാങ്കര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം )പി.ദാമോദര പണിക്കർ, ചന്ദ്രബാബു മേലടുക്കം എന്നിവരെ ആദരിച്ചു. തുടർന്ന് ഭഗവത് ഗീതാപാരായണവും ശ്രീമദ് മഹാഭാഗവത പാരായണവും വിഷ്ണു സഹസ്രനാമപാരായണവും നടന്നു. എടമന ഈശ്വരൻ തന്ത്രി, ജ്യോത്സ്യർ നാരായണൻ കൊട്ടോടി, ചന്ദ്രശേഖരൻ നീലേശ്വരം, പി.പി.രാധിക, സുമ രാഘവൻ, രുഗ്മണി ദാമോദരൻ, സീത വാര്യർ, ഊർമ്മിള സുരേഷ്, എസ്.ഷീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.