പുനരധിവാസ കേന്ദ്രത്തിൽ ലൈബ്രറി ഒരുക്കി
നീലേശ്വരം: കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ മലപ്പച്ചേരിയിലുള്ള ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ പുസ്തകങ്ങളും അലമാരയും നൽകി ഗ്രന്ഥശാല ഒരുക്കി. തോളേനിയിലുള്ള സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതിനു ശേഷം കേന്ദ്ര പെട്രോളിയം വകുപ്പ് ഡയറക്ടർ ജനറൽ പി മനോജ് കുമാർ താക്കോൽദാനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ് വസന്തൻ പി.തോളേനി അദ്ധ്യക്ഷത വഹിച്ചു., ലയൺസ് ക്ലബ്ബ് കേരള ഏരിയ ട്രഷറർ കെ.വി.രാമചന്ദ്രൻ, പുനരധിവാസ കേന്ദ്രത്തിന്റെ ട്രസ്റ്റി മെമ്പർ സുസ്മിത ചാക്കോ, എൻ.ആർ.ഡി.സി പ്രസിഡന്റ് എൻ.സദാശിവൻ, സെക്രട്ടറി ജോഷി വർഗീസ്, വൈസ് പ്രസിഡന്റ് ദാമോദരൻ , ട്രഷറർ പി.വി.ബിജു , മധുസൂദനൻ ചോയ്യംകോട് ,അജീഷ് തോളേനി, കൃഷ്ണൻ കരിമ്പിൽ, നാരായണൻ പാലാട്ട് , സജേഷ് തോളേനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശാന്തിനി രചിച്ച 'മഴക്കോള്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.