ഓട്ടോ ഡ്രൈവർ സജിത്തിന്റെ മൃതദേഹം സംസ്കരിച്ചു

Thursday 20 November 2025 1:13 AM IST

നേമം: അപകടത്തിൽപ്പെട്ട സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച ഓട്ടോ ഡ്രൈവർ സജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. പൂഴിക്കുന്ന് കാർത്തിക ഭവനിൽ സജിത്കുമാർ (55) ആണ് മരിച്ചത്.

കോലിയക്കോട് ഭാഗത്തുവച്ച് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീയുമായി സജിത് കുമാർ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകവേ പവർഹൗസ് റോഡിനു സമീപത്തുവച്ച് സജിത്തിനു തലചുറ്റുൽ അനുഭവപ്പെട്ടു. പരിക്കേറ്റ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളോട് സജിത്ത് ഇക്കാര്യം പറഞ്ഞശേഷം ഓട്ടോ ഒരു ഭാഗത്തേക്ക്‌ നിറുത്തി. ഉടൻതന്നെ കുഴഞ്ഞുവീണ സജിത്ത് കുമാറിനെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സജിത്ത് കുമാറിന്റെ മരണത്തിൽ ഫോർട്ട്‌ പൊലീസ് കേസെടുത്തു. ഭാര്യ: മീന കുമാരി. മക്കൾ:അശ്വതി, ലക്ഷ്മി. മരുമക്കൾ: വിനീത്,സന്തോഷ്‌. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.