ഇന്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു.

Wednesday 19 November 2025 9:23 PM IST

കണ്ണൂർ സർവ്വകലാശാല എഫ്.വൈ.യു.ജി/ എഫ്.വൈ.ഐ.എം പ്രോഗ്രാമുകളിലെ ഇന്റേൺഷിപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണുമായി ചേർന്ന് കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസ്സിൽ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. കേരള സർക്കാരിന്റെ Internship Kerala പോർട്ടൽ വഴിയാണ് കുട്ടികളുടെ രജിസ്‌ട്രേഷൻ. കെൽട്രോണു മായി സഹകരിച്ച് 1,30,000 പേർക്കുള്ള പദ്ധതിയാണ് വിവിധ സ്ഥാപനങ്ങളിലൂടെ സാദ്ധ്യമാക്കുന്നത്. കെൽട്രോൺ കോർഡിനേറ്റർ എൻ.ഉസാമ ക്ലാസ്സ് എടുത്തു. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, ഡോ.കെ.ടി.ചന്ദ്രമോഹനൻ , രജിസ്ട്രാർ ജോബി കെ.ജോസ് എന്നിവർ സംസാരിച്ചു. കെൽട്രോൺ ടീം അംഗങ്ങളായ ഇബ്രാഹിം ബാദുഷ, രഞ്ജു പോൾ എന്നിവരും ട്രെയിനിംഗ് സെഷനിൽ പങ്കെടുത്തു. കണ്ണൂർ, കാസർകോട്, വയനാട്, എന്നീ ജില്ലകളിലെയും സർവ്വകലാശാല പഠന വിഭാഗത്തിലെ അദ്ധ്യാപകർക്കാണ് പരിശീലനം നൽകിയത്.നാളെ സമാപിക്കും.