എയ്ഡ്സ് ബോധവത്ക്കരണ സെമിനാർ
Wednesday 19 November 2025 9:45 PM IST
കാഞ്ഞങ്ങാട് : യുവ ജാഗരൺ പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ എയ്‌ഡ്‌സിനെതിരെ ബോധവൽക്കരണ സെമിനാർ നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐ.സി ടി.സി കൗൺസിലർ റീഷ്മ ബാലൻ, സ്നേഹ എന്നിവർ ക്ളാസെടുത്തു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ-ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ.എസ്.എസ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് യുവജാഗരൺ.വി.എച്ച്.എസ്.ഇയിൽ കാസർകോട് ജില്ലയിൽ ഏക ജൂനിയർ റെഡ് റിബൺ ക്ലബും കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലാണ് ലഭിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ പി.എസ്.അരുൺ, യുവജാഗരൺ നോഡൽ ഓഫീസർ പി.സമീർ സിദ്ദീഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, എസ്.സനിത, അർച്ചന, അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി