ജില്ലാ പഞ്ചായത്ത് സീറ്റ് ധാരണ: അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്
Thursday 20 November 2025 1:18 AM IST
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് സീറ്റിൽ ധാരണയാകുന്നില്ലെന്ന് കാണിച്ച് മുസ്ലീംലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെയും കോൺഗ്രസ് നേതൃത്വത്തെയും അതൃപ്തി അറിയിച്ചു. അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിൽ ഏതെങ്കിലും ഒരു സീറ്റാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ ഒന്നിലും തീരുമാനമായില്ല. പത്രിക നൽകാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ തീരുമാനം വൈകുകയാണെന്നും ചർച്ചയിൽ പുരോഗതിയില്ലെന്നും ജില്ലാ നേതൃത്വം പറഞ്ഞു.