പ്രചരണം ആരംഭിച്ചു

Thursday 20 November 2025 1:25 AM IST

ചേർത്തല : നന്ദു കൃഷ്ണയുടെ സ്മൃതി മണ്ഡപത്തിൽ പഷ്പാർച്ചനടത്തി ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി പ്രസീതാപ്രസാദ് പ്രചരണം ആരംഭിച്ചു. ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയിയുടെ സാന്നിദ്ധ്യത്തിൽ മണ്ഡലം ജില്ലാ ഭാരവാഹികൾ പുഷ്പാർച്ചന നടത്തിയശേഷം സ്ഥാനാർത്ഥികളെ സ്വീകരിച്ചു. പരമ്പരാഗത വ്യവസായങ്ങൾ മുഴുവൻ ഇടത്, വലതു മുന്നണിയുടെ പ്രീണന രാഷ്ട്രീയത്തിലുടെ നശിച്ചു പോയെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വയലാർ ഡിവിഷനിലെ മുഴുവൻ ഗ്രാമങ്ങളെയും വികസന പാതയിൽ കൊണ്ടുവരുമെന്ന് സ്ഥാനാർത്ഥി പ്രസീതാപ്രസാദ് പറഞ്ഞു.