സജീന അസ്ഹറിനെ വിജയപ്പിക്കും
Thursday 20 November 2025 1:26 AM IST
ആലപ്പുഴ : വലിയമരം വാർഡിൽ നിന്നും രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥിയായി റാന്തൽ ചിഹ്നത്തിൽ മത്സരിക്കുന്ന സജീന അസ്ഹറിനെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ വാർഡിലെ എൽ.ഡി.എഫ്. കമ്മറ്റിയോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നസീർ പുന്നയ്ക്കൽ കൈമാറി. യോഗത്തിൽ ഷാനവാസ് അദ്ധ്യക്ഷനായി. കെ.എൽ. ബെന്നി യോഗം ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ, ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ, നസീർ പുന്നയ്ക്കൽ, അഡ്വ. സെയ്ദ് മുഹമ്മദ് സാലിഹ്, കമർ, ഹാരീസ്, അനീഷ് ഇലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.