ജില്ലാ സർഗോത്സവം സർഗ ജ്യോതി 2025
Thursday 20 November 2025 1:29 AM IST
അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗ ജ്യോതി 2025 എന്ന പേരിൽ ആലപ്പുഴ ജില്ലാ സർഗോത്സവം സംഘടിപ്പിക്കും. നാളെയും മറ്റന്നാളും കളർകോട് ഗവ: യു .പി, എൽ.പി സ്കൂൾ എന്നിവിടങ്ങളിലായാണ് സർഗോത്സവം നടക്കുന്നതെന്ന് ജില്ലാ കോ ഓർഡിനേറ്റർ ശ്രീലേഖ മനോജ്, കളർകോട് ഗവ.എൽ.പി.സ്കൂൾ പ്രഥമാധ്യാപിക ശാലിനി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 10 ന് കവിയും അധ്യാപകനും ഫൊക്കാന അവാർഡ് ജേതാവുമായ സുമേഷ് കൃഷ്ണൻ.എൻ.എസ് സർഗോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീലത.ഇ.എസ് അദ്ധ്യക്ഷത വഹിക്കും.