ദേശീയോദ്ഗ്രഥന ദിനാചരണം

Thursday 20 November 2025 1:32 AM IST

ചേർത്തല:കേരള സാബർമതി സംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന ദിനാചരണം നടത്തി.സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം,ഇടുക്കി ജില്ല പ്രസിഡന്റ് ജിഷി രാജൻ,സെക്രട്ടറി കുഞ്ഞമ്മ ദിലീപ്,എം.ഇ.ഉത്തമ കുറുപ്പ്, കെ.ആർ.കുറുപ്പ് മാരാരിക്കുളം,വി.എസ്.പുരുഷോത്തമ കുറുപ്പ്, ഇടുക്കി രാജക്കാട് ഭാരവാഹികളായ രമാ സുകുമാരൻ,ഡെയ്സി സുരേഷ്,ഷീന മോഹനൻ,ജെൻസി രാജേഷ്,ജോസ്മി ഷിജോ എന്നിവർ സംസാരിച്ചു.