സ്ഥാനാർത്ഥികൾക്കായി പരിശീലന ശില്പശാല
Wednesday 19 November 2025 11:49 PM IST
അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. മനോജ് കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. ടി.കെ. പി. സലാഹുദ്ദീൻ, നാസർ കാളുതറ, പി.എ.കുഞ്ഞുമോൻ, ഷിഹാബ് പോളക്കുളം, പുഷ്കരൻ വടവടിയിൽ, അബ്ദുൽ മജീദ്, ഗോപൻ ചെറുകുമാരപ്പള്ളി, പി.കെ. രഞ്ജുദാസ്, യശോധരൻ, രതീഷ് എന്നിവർ പ്രസംഗിച്ചു.