കാടിറക്കിയ പെൺകരുത്തിൽ ഒരു നാടകാവിഷ്ക്കാരം
Thursday 20 November 2025 12:22 AM IST
മുരിക്കാശ്ശേരി: കാടിറക്കം എന്ന നാടകത്തിലൂടെ ജില്ലയുടെ സങ്കീർണമായ പ്രശ്നം ആവിഷ്‌ക്കരിച്ചത് അദ്ധ്യാപികയായ ആതിര രാജേന്ദ്രനാണ് നാടക രചനയിലെ ഈ പെൺകരുത്ത്. പോത്തിൻ കണ്ടം എസ്.എൻ.യു.പി സ്‌കൂളിലെ അദ്ധ്യാപികയാണ് .ഇത്തവണ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ആതിര തന്നെ തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുകയായിരുന്നു . കാടിറക്കം എന്ന നാടകം യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. നാല് വർഷത്തോളമായി സ്‌കൂൾ കലോത്സവങ്ങളിൽ ഇവരുടെ നാടകമെത്താറുണ്ട്. ഇംഗ്ലീഷിൽമാത്രം പത്തോളം നാടകങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ആദ്യമായാണ് മലയാള നാടകമെഴുതിയത്. ചെറുപ്പം മുതൽ എഴുത്തിൽ മികവ് തെളിയിച്ച ആദ്ധ്യാപിക ആനുകാലികങ്ങളിലടക്കം എഴുതാറുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥനായ ശ്രീകുമാറാണ് ഭർത്താവ്.