രാമനാട്ടുകരയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു
Thursday 20 November 2025 5:27 AM IST
രാമനാട്ടുകര: ബാറിനു മുന്നിൽ റോഡിൽ വച്ചുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. നല്ലളം, റഹിമാൻ ബസാർ സ്വദേശികളായ റഹീസ്, റമീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കുത്തിയ അക്ബർ ഒളിവിലാണ്. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനാട്ടുകര കിഴക്കുഭാഗത്ത് ഉള്ള ബാറിനു മുന്നിൽ ഇന്നലെ രാത്രി യുവാക്കൾ തമ്മിൽ തർക്കം ഉണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. നേരത്തെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.