2021ലെ ട്രൈബ്യൂണൽ റിഫോംസ് നിയമം സുപ്രീകോടതി റദ്ദാക്കി

Thursday 20 November 2025 1:07 AM IST

ന്യൂഡൽഹി: വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്‌ക്കർഷിക്കുന്ന 2021ലെ ട്രൈബ്യൂണൽ റിഫോംസ് നിയമം സുപ്രീകോടതി റദ്ദാക്കി. കോടതി ഉത്തരവുകൾ മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ട്രൈബ്യൂണൽ അംഗമായി നിയമിക്കപ്പെടാനുള്ള കുറ‍‍‍‍ഞ്ഞ പ്രായപരിധി 50 വയസ് എന്നു തുടങ്ങിയ വ്യവസ്ഥകൾ സുപ്രീംകോടതി നേരത്തെ പരിശോധിച്ച് റദ്ദാക്കിയിരുന്നതാണ്. മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. എന്നാലത് പാലിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. അതു അനുവദിക്കാനാകില്ലെന്ന് രണ്ടംഗബെഞ്ച് നിലപാടെടുത്തു. കേരള മദ്രാസ് ബാർ അസോസിയേഷനാണ് ഹർജിക്കാർ.