സൗദി യു.എസിന്റെ നാറ്റോ ഇതര സഖ്യകക്ഷി
Thursday 20 November 2025 6:42 AM IST
വാഷിംഗ്ടൺ: സൗദി അറേബ്യയെ നാറ്റോ ഇതര സഖ്യരാജ്യമായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രഖ്യാപനം.
പ്രധാന നാറ്റോ ഇതര സഖ്യ രാജ്യമെന്ന പദവി ലഭിക്കുന്നതോടെ സാമ്പത്തികം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സൗദിക്ക് പ്രത്യേക പദവിയും ആനുകൂല്യവും ലഭിക്കും. ഗൾഫ് മേഖലയിൽ കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവരും യു.എസിന്റെ നാറ്റോ ഇതര സഖ്യരാജ്യങ്ങളാണ്. ആകെ 19 രാജ്യങ്ങൾക്കാണ് യു.എസ് ഈ പദവി നൽകിയിട്ടുള്ളത്.