റഷ്യൻ ആക്രമണം: യുക്രെയിനിൽ 25 മരണം
Thursday 20 November 2025 6:50 AM IST
കീവ്: പടിഞ്ഞാറൻ യുക്രെയിനിലെ ടെർനോപിൽ നഗരത്തിലെ ജനവാസ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ റഷ്യൻ ഡ്രോൺ, മിസൈലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ 25 പേർക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെ റഷ്യ രാജ്യത്തിന് നേരെ 476 ഡ്രോണുകളും 48 മിസൈലുകളും പ്രയോഗിച്ചെന്ന് യുക്രെയിൻ പറഞ്ഞു.
ഊർജ്ജ കേന്ദ്രങ്ങളും ഗതാഗത സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ആക്രമണ പശ്ചാത്തലത്തിൽ, യുക്രെയിന്റെ അയൽരാജ്യമായ പോളണ്ട് തങ്ങളുടെ തെക്കു കിഴക്കൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.