കനത്ത മഴ; നിയന്ത്രണം  വിട്ട കാർ  മരത്തിലിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Thursday 20 November 2025 10:57 AM IST

ചെന്നെെ: തൂത്തുകുടിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിൽ ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. തൂത്തുക്കൂടി സർക്കാർ മെഡിക്കൽ കോളേജിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. .

കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഹൗസ് സർജൻമാരായ എസ് സരൂപൻ (23 - കോയമ്പത്തൂർ സ്വദേശി), പുതുക്കോട്ട സ്വദേശി പി രാഹുൽ ജെബാസ്റ്റ്യൻ (23), തിരുപ്പത്തൂർ സ്വദേശി എസ് മുകിലൻ (23) എന്നിവരാണ് മരിച്ചത്. ശരൺ, കൃതിക് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.