ഗ്രാമരക്ഷാ പദയാത്ര

Friday 21 November 2025 12:44 PM IST

ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസനമുരടിപ്പിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ നയിച്ച ഗ്രാമരക്ഷാ പദയാത്ര ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജേക്കബ് തമ്പാൻ, ഷംസുദ്ദീൻ കായിപ്പുറം എന്നിവർ സംസാരിച്ചു. സുരേഷ് രാമകൃഷ്ണൻ, പി. ശ്രീവല്ലഭൻ ,ജി.സുരേഷ്, ജി.രഞ്ജിത്, അജിത്കുമാർ,സലിം ഗസൽ,അഭിലാഷ് കുമാർ, കെ.വി മുരളീധരൻ, റോഷിൻ, പി.ശാർങൻ, രാജേഷ്, ബോധിസത്തമൻ , സാബു തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം ഡി. സി. സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. എസ്. ദീപു, മുഞ്ഞിനാട് രാമചന്ദ്രൻ, രഞ്ജിത് ചിങ്ങോലി, മനോജ് എരുമക്കാട് എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലേക്കു മത്സരിക്കുന്ന 14 യു.ഡി.എഫ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.