കല്യാണി പ്രിയദർശൻ വീണ്ടും തമിഴിൽ

Friday 21 November 2025 6:46 AM IST

നിർമ്മാണം പൊട്ടൻഷ്യൽ സ്റ്റുഡിയോസ്

കാർത്തി നായകനായ മാർഷ്വലിനുശേഷം കല്യാണി പ്രിയദർശൻ നായികയാകുന്ന തമിഴ് ചിത്രം ചെന്നൈയിൽ ആരംഭിച്ചു. ലോകയുടെ ചരിത്ര വിജയം കല്യാണി പ്രിയദർശന്റെ കരിയർ ഗ്രാഫ് തന്നെ മാറ്റി .

നവാഗതനായ തിറവിയം എസ്.എൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത ബാനറായ പൊട്ടൻഷ്യൽ സ്റ്റുഡിയോസ് നിർമ്മിക്കുന്നു. നിരൂപക പ്രശംസ പിടിച്ചുപറ്റി മികച്ച കളക്ഷൻ റെക്കോഡുകൾ കുറിച്ച മായ, മാനഗരം, മോൺസ്റ്റർ, താനക്കാരൻ, ഇരുഗപത്രു, ബ്ലാക്ക് എന്നീചിത്രങ്ങൾക്കുശേഷം പൊട്ടൻഷ്യൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദേവദർശിനി, വിനോദ് കിഷൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥയും സംഭാഷണവും പ്രവീൺ ഭാസ്‌കറും ശ്രീകുമാറും ചേർന്നാണ്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം പകരുന്നു , ഛായാഗ്രഹണം:ഗോകുൽ ബെനോയ്. പൊട്ടൻഷ്യൽ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു, പി. ഗോപിനാഥ്, ആർ. തങ്കപ്രഭാകരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി .ആർ. ഒ : പ്രതീഷ് ശേഖർ.