ദേവസ്വം മന്ത്രി രാജിവയ്ക്കണം

Friday 21 November 2025 1:14 AM IST

ആലപ്പുഴ : ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട പുതിയ അറസ്റ്റുകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്.

ദേവസ്വം മന്ത്രി വി. എൻ. വാസവൻ സ്ഥാനം രാജിവെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിന്റെ പൂർണ്ണ സത്യം പുറത്ത് കൊണ്ടുവരാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.