മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Friday 21 November 2025 1:14 AM IST

ആലപ്പുഴ : ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരു കടവുകളിലും രണ്ട് ലക്ഷം വീതം കാർപ് ഇനത്തിൽ ഉൾപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തകഴി കടവിൽ നടന്ന ചടങ്ങിന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്തൻ നേതൃത്വം നൽകി. ചടങ്ങുകളിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡെറ്റി നെബു, ഫിഷറീസ് ഓഫീസർ അഞ്ജു എം.സഞ്ജീവ്, പ്രൊജ്ര്രക് കോർഡിനേറ്റർ ഷോൺ ഷാം സുധാകർ, പ്രൊമോട്ടർമാരായ ലത അശോക്, ദേവിക ഉണ്ണി, ഭുവനേശ്വരി, എന്യുമേറ്റർ സോന എന്നിവർ പങ്കെടുത്തു.