ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിക്ക് ചെലവാക്കാവുന്നത് 25000 രൂപ

Friday 21 November 2025 12:23 AM IST

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിൽ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപ്പറേഷനുകളിൽ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശം ചെയ്യപ്പെട്ട തിയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ട് തീയതിയും ഉൾപ്പെടെ) ഇടയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കണം.

ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കണം.