തിരഞ്ഞെടുപ്പ് കൺവെൻഷൻ
Friday 21 November 2025 12:26 AM IST
ചേർത്തല:സമാനതകളില്ലാത്ത വികസനവും ക്ഷേമവും നടപ്പാക്കിയ പിണറായി സർക്കാരിനും നഗരസഭയ്ക്കും ജനങ്ങൾ നൽകുന്ന ഹൃദയാംഗീകാരമാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചേർത്തല നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.എം ഏരിയ സെക്രട്ടറി ബി.വിനോദ് അദ്ധ്യക്ഷനായി. പി ഷാജിമോഹൻ സ്വാഗതം പറഞ്ഞു. എ.എം.ആരിഫ്,ടി.ടി.ജിസ്‌മോൻ,വി.ടി.ജോസഫ്,എം.ഇ.രാമചന്ദ്രൻനായർ,വി.ടി. രഘുനാഥൻനായർ,ജി.ശശിധരപ്പണിക്കർ,എൻ.എസ് ശിവപ്രസാദ്,ജോമി ചെറിയാൻ,എം.സി.സിദ്ധാർഥൻ,ഷാജി തണ്ണീർമുക്കം,എ.എസ്.സാബു,ഷേർളി ഭാർഗവൻ,ടി.എസ്.അജയകുമാർ,കെ.ഉമയാക്ഷൻ എന്നിവർ സംസാരിച്ചു.
എം.സി.സിദ്ധാർഥൻ പ്രസിഡന്റും പി.ഷാജിമോഹൻ സെക്രട്ടറിയുമായുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.